കർണാടകയിൽ മണ്ണിടിഞ്ഞുവീണ് വൻദുരന്തം; ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുമരണം; പുഴയിലേക്ക് മറിഞ്ഞ ലോറിയിൽ വാതകചോർച്ച

കർവാർ: കർണാടകയിൽ ഗോകർണകയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ ഏഴുപേർ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചവരുൽ ഉൾപ്പെടന്നു. ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടമപണ്ടായത്.

ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന അഞ്ചുപേരും സമീപത്തെ ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഉൾപ്പടെയുള്ളവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

അപകടത്തിൽപ്പെട്ടവർ ഇടിഞ്ഞുവീണ മണ്ണിനൊപ്പം താഴെയുള്ള ഗാഗാവാലി പുഴയിലേക്ക് ഒലിച്ചുപോവുകയായിരുന്നു. കാണാതായവരെ എൻഡിആർഎഫ് സംഘമെത്തി തിരയുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.

ALSO READ- കാസർകോട് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു; അന്വേഷണത്തിൽ അമ്മയെ കണ്ടെത്തി പോലീസ്; യുവതി ചികിത്സയിൽ

അതേസമയം, പുഴയിലേക്ക് പതിച്ച ടാങ്കറിൽനിന്ന് വാതകചോർച്ച ഉണ്ടായെന്ന സംശയത്തെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മണ്ണിടിഞ്ഞ് മറ്റു നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടു.

Exit mobile version