മുംബൈ: അതിശക്തമായ മഴയില്‍ കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി.
രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്.ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല.
അതിനാല്‍ ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
രത്‌നഗിരി, ഖേഡ്, ചിപ്ലൂണ്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.