മുംബൈ: അംബാനി കല്യാണത്തിലെ ധൂർത്തിനെതിരെ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും നാട്ടിൽ അംബാനി കല്യാണത്തിനായി എത്ര രൂപ ചെലവാക്കിയെന്ന് ബിനോയ് വിശ്വം എക്സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
In this land of hunger and poverty how much money a family can spend on a @AmbaniWedding? A wedding of 5000 cr is a criminal challenge to the poor. May be show of strength for the super rich .Rulers should have an ethical approach to this.Maximum luxury tax should be imposed.
— Binoy Viswam (@BinoyViswam1) July 13, 2024
ഇത് ചിലപ്പോൾ അതിസമ്പന്നന്റെ ശക്തി പ്രകടനമാവാം. എന്നാൽ, ഭരണാധികാരികൾക്ക് ഈ കാര്യത്തിൽ ധാർമിക സമീപനം ഉണ്ടാവണം. പരമാവധി ആഡംബര നികുതി പരമാവധി ചുമത്താനുള്ള നടപടികൾ എടുക്കുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ALSO READ-നിരന്തരം പീഡനം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; വയനാട്ടിൽ പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ
മാസങ്ങളായി തുടരുന്ന അംബാനി കുടുംബത്തിലെ ഇളയപുത്രനായ ആനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷം അവസാന ദിനത്തിലെത്തിയിരിക്കുകയാണ്. വിവാഹചടങ്ങുകളോട് ജൂലൈ12നാണ് മുംബൈയിൽ വിവാഹാഘോഷങ്ങൾക്ക് അവസാനമായത്.
ജിയോ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു രാജ്യത്തിനകത്തും പുറത്തുമുള്ള സെലിബ്രിറ്റികൾ പങ്കെടുത്ത വിവാഹാഘോഷം നടന്നത്. കല്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള പ്രമുഖരും പങ്കെടുത്തിരുന്നു.
Discussion about this post