ലോക്‌സഭാ സ്പീക്കറുടെ മകൾ അഞ്ജലിക്ക് എതിരെ ട്വീറ്റ്; ധ്രുവ് റാഠിക്ക് എതിരെ കേസെടുത്തു

മുംബൈ: എക്‌സിലൂടെ തെറ്റായ വിവരം ട്വീറ്റ് ചെയ്ത് ലോക്സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ കേസെടുത്തു. മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ ആണ് ധ്രുവ് റാഠിക്ക് എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയിൽ വിജയിച്ചെന്ന ധ്രുവിന്റെ ട്വീറ്റാണ് കേസിനാധാരം. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.സംഭവം ചർച്ചയായതോടെ അഞ്ജലിയുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.

നമാൻ മഹേശ്വരിയാണ് മഹാരാഷ്ട്ര സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചത്. 2019-ൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചെന്നും ധ്രുവിന്റെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

also read- നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു, 130 പേര്‍ക്ക് പരിക്ക്
ഈ ട്വീറ്റ് കാരണം അഞ്ജലിക്ക് രാജ്യത്തിനകത്തും പുറത്തും അപകീർത്തിയുണ്ടായെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ധ്രുവ് റാഠിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

Exit mobile version