ട്രാന്‍സ്ഫര്‍ ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍ നിന്നും കൈക്കൂലി വാങ്ങി, എസ്‌ഐ അറസ്റ്റില്‍

ട്രാന്‍സ്ഫര്‍ ഒഴിവാക്കാനായി 18,000 രൂപ കൈക്കൂലി വാങ്ങവെയാണ് മുഹമ്മദ് ഹാരിസിനെ ലോകായുക്ത അറസ്റ്റ് ചെയ്തത്.

മംഗളൂരു: ട്രാന്‍സ്ഫര്‍ ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ്‌ഐയെ അറസ്റ്റ് ചെയ്ത് ലോകായുക്ത. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസ് (കെ.എസ്.ആര്‍.പി.) കൊണാജെ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിസ് ആണ് അറസ്റ്റിലായത്. ട്രാന്‍സ്ഫര്‍ ഒഴിവാക്കാനായി 18,000 രൂപ കൈക്കൂലി വാങ്ങവെയാണ് മുഹമ്മദ് ഹാരിസിനെ ലോകായുക്ത അറസ്റ്റ് ചെയ്തത്.

ഹാരിസിന്റെ സഹപ്രവര്‍ത്തകനായ കോണ്‍സ്റ്റബിള്‍ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് അടുത്തിടെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഈ ട്രാന്‍സ്ഫര്‍ ഒഴിവാക്കിത്തരാമെന്നും നിലവില്‍ ജോലി ചെയ്യുന്ന കൊണാജെ ഓഫീസില്‍ത്തന്നെ തുടരാന്‍ പണം നല്‍കണമെന്ന് എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. മാസം 6000 രൂപ വീതം തനിക്ക് കൈക്കൂലിയായി നല്‍കണമെന്നായിരുന്നു ഇന്‍സ്‌പെക്ടര്‍ കോണ്‍സ്റ്റബിളിനോട് ആവശ്യപ്പെട്ടത്.

Exit mobile version