‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്

ന്യൂഡൽഹി: മാണ്ഡിയിലെ മണ്ഡലത്തിലെ വോട്ടർമാർ തന്നെ കാണാൻ വരുമ്പോൾ ആധാർ കാർഡ് കൈയ്യിൽ കരുതണമെന്ന് ബിജെപി എംപി കങ്കണ റണാവത്ത്. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉണ്ടെങ്കിൽ മാത്രമെ സന്ദർശനം അനുവദിക്കാനാകൂ എന്നാണ് നടി പറയുന്നത്.

ആധാർ കാർഡ് മാത്രമല്ല, എന്താവശ്യത്തിനാണ് വരുന്നതെന്ന് വ്യക്തമായി കടലാസിൽ എഴുതിക്കൊണ്ടുവരണമെന്നും തന്റെ മണ്ഡലത്തിലെ വോട്ടർമാരോട് കങ്കണ പറഞ്ഞു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന ഹിമാചൽ പ്രദേശിൽ ഇക്കാരണത്താൽ സാധാരണക്കാർ അസൗകര്യം നേരിടുന്നുണ്ട്. അതുകൊണ്ടാണ് വോട്ടർമാരെ തിരിച്ചറിയാനായി ആധാർ കാർഡ് കൈയ്യിൽ കരുതാൻ ആവശ്യപ്പെടുന്നതെന്നാണ് കങ്കണയുടെ വിശദീകരണം.

ഹിമാചലിന്റെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് തന്നെ കാണണമെങ്കിൽ അവർക്ക് മണാലിയിലെ തന്റെ വീട് സന്ദർശിക്കാം. മാണ്ഡിയിലുള്ള ആളുകൾക്ക് നഗരത്തിലെ തന്റെ ഓഫീസ് സന്ദർശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങൾക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

ALSO READ- ആലപ്പുഴയിൽ മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടു; ഡ്രൈവറോട് തർക്കിച്ചു; യുവാക്കളുടെ അതിക്രമ കേസൊതുക്കി തീർക്കാനും ശ്രമം

അതേസമയം, ഒരു ജനപ്രതിനിധി തന്റെ പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ആധാർ കാർഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമർശിച്ചു.

Exit mobile version