ഗുരുഗ്രാം: പെൺസുഹൃത്തുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്ന് ഹരിയാണയിൽ ഗുരുഗ്രാമിൽ 15-കാരൻ 16-കാരനെ കൊലപ്പെടുത്തി. സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നാും ഇൻസ്റ്റഗ്രാം ചാറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 15കാരൻ 16കാരനായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.
ഗുരുഗ്രാമിലെ സെക്ടർ 40-ലാണ് സംഭവം നടന്നത്. റോഡരികിൽ ചോരയിൽ കുളിച്ച നിലയിൽ കൗമാരക്കാരനെ സുരക്ഷാ ജീവനക്കാരാണ് കണ്ടെത്തിയത്. പോലീസിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മധ്യപ്രദേശിലെ ഛത്തർപുർ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
ഇവരുടെ കുടുംബം 15 വർഷം മുമ്പാണ് ഗുരുഗ്രമിലേക്ക് താമസംമാറിയത്. കൊല്ലപ്പെട്ട 16-കാരനും പെൺകുട്ടിയുമായി ഒന്നരവർഷമായി പരിചയമുണ്ട്. അടുത്തിടെയാണ് 15-കാരൻ പെൺകുട്ടിയുമായി പരിചയത്തിലായത്. ഇതിനിടെ കൊല്ലപ്പെട്ട കൗമാരക്കാരനും പെൺകുട്ടിയുമായി സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പ്രതിക്ക് വൈരാഗ്യം തോന്നുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.
also read- മദ്രസയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ തെരുവുനായ ആക്രമണം, പന്ത്രണ്ടുകാരന്‍ ചികിത്സയില്‍
തുടർന്നാണ് ബിയറുകഴിക്കാൻ വിളിച്ചുവരുത്തി കൈയ്യിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതെന്ന് എസിപി വരുൺ ദഹിയ അറിയിച്ചു.