ജയ്പൂര്‍: പ്രവസത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില്‍ സസ്പെന്‍ഷനു പിന്നാലെ നഴ്സും സഹായിയും അറസ്റ്റില്‍. പ്രസവ സമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചത് തന്നെയാണെന്ന് പോലീസ് പറയുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കൃത്യവിലോപം നടത്തിയെന്നാരോപിച്ച് ഇരുവരെയും കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. രാജസ്ഥാനിലെ ജയ്സാല്‍മര്‍ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തിരുന്നു.
പിഴവ് സംഭവിച്ചിട്ടും മറ്റാരെയും അറിയിക്കാതെ കുഞ്ഞിന്റെ പുറത്തു വന്ന ഭാഗം മറയ്ക്കാനാണ് അമൃത് ലാല്‍ ശ്രമിച്ചത്. കൂടാതെ യുവതി പ്രസവിച്ചുവെന്നും ഭാര്യയുടെ നില ഗുരുതരമാണെന്നും തിലോക് ഭാട്ടിയോട് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ദീക്ഷയെ ഉമൈദ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരതയുടെ മുഖം പുറത്ത് വന്നത്. ഇതോടെയാണ് പരാതിയുമായി കുടുംബം പോലീസില്‍ സമീപിച്ചത്. മൂന്ന് ഭാഗമായാണ് തനിക്ക് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു.
Discussion about this post