ന്യൂഡല്‍ഹി; ജമ്മു കാശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഭീകര്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന് വിനായരാണ്(33) സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
ശശിധരന് നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു. അതേസമയം, നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്ഫോടനമെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Discussion about this post