ഹൈദരാബാദ്: ഹോസ്റ്റലില്‍ നല്കിയ പ്രഭാത ഭക്ഷണത്തില്‍ ചത്ത പല്ലി. തെലങ്കാനയിലെ മേദക് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം.
രാമയംപേട്ട ടി ജി മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഭക്ഷണത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. 35 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാചകക്കാരനെയും സഹായിയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഹോസ്റ്റലിലെ കെയര്‍ടേക്കര്‍ക്കും സ്പെഷ്യല്‍ ഓഫീസര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) പറഞ്ഞു.
Discussion about this post