ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കുളിക്കാന്‍ കുളത്തില്‍ ഇറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ഹിന, ഖുഷി, ചന്ദ്രാനി, റിയ എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികള്‍ എല്ലാവരും പത്ത് വയസിനും പന്ത്രണ്ട് വയസിനും ഇടയില്‍ പ്രായമുള്ളവരാണ്.
ഞായറാഴ്ച രാവിലെ ആയിരുന്നു ദാരുണ സംഭവം. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി. എന്നാല്‍ ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആഗ്രയില്‍ ഖാന്‍ദൗലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യമുന എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. കുട്ടികള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ഒന്‍പത് പേരാണ് കുളത്തിലുണ്ടായിരുന്നത്. ഇവരില്‍ എട്ട് പേര്‍ കുട്ടികളും ഒരു സ്ത്രീയുമായിരുന്നു.
നാല് കുട്ടികള്‍ മുങ്ങിയപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്. സമീപ ഗ്രാമങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വേണ്ടി കുറച്ച് നാളുകളായി പ്രദേശത്ത് വന്ന് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചവര്‍.
Discussion about this post