2 ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയിലേക്ക്

യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയിലേക്ക്. ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച മോസ്‌കോവിലെത്തും. ഈ മാസം 8,9 തീയതികളിലാണ് മോഡി റഷ്യ സന്ദര്‍ശിക്കുക.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദര്‍ശനം. ഓസ്ട്രിയ സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. നാല്‍പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓസ്ട്രിയന്‍ സന്ദര്‍ശനം. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.

Exit mobile version