ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി വസ്ത്രത്തിന് പകരം മഞ്ഞവസ്ത്രം പുരോഹിതന്മാർ ധരിക്കണമെന്ന് നിർദേശം. ക്ഷേത്ര ട്രസ്റ്റാണ് പുരോഹിതർ കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുർത്തയും ദോത്തിയും ധരിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. കൂടാതെ, പുരോഹിതർ ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ കൊണ്ടുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ ചിലർ കാവിയും ചിലർ മഞ്ഞ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. വസ്ത്രധാരണത്തിൽ കർശന നിർദേശങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇനി മുതൽ മുഖ്യപുരോഹിതനും നാല് സഹായികളും 10 ട്രെയിനികളും അടക്കം എല്ലാവരും കടും മഞ്ഞ നിറത്തിലുള്ള തലപ്പാവും കുർത്തയും ദോത്തിയും ധരിക്കണം എന്നാണ് നിർദേശമെന്ന് രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതൻ പ്രതികരിച്ചു.
സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് മൊബൈൽ ഫോൺ ക്ഷേത്രത്തിനകത്ത് കൊണ്ടുവരുന്നത് തടഞ്ഞതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതികരിച്ചു. എന്നാൽ രാമക്ഷേത്ത്രിന്റെ മേൽക്കൂര ചോർന്ന വാർത്ത പുറത്തെത്തിയത് വലിയ വിവാദമായിരുന്നു. അതുകൊണ്ടാണ് നിയന്ത്രണമെന്നാണ് ഉയരുന്ന വാദം.ത്തത്തിയത്.
Discussion about this post