ആസാം വെള്ളപ്പൊക്കം; മരണം 46 ആയി; കാസിരംഗ നാഷണൽ പാർക്കിൽ 17 വന്യമൃഗങ്ങൾ മുങ്ങി മരിച്ചു; 72 മൃഗങ്ങളെ രക്ഷപ്പെടുത്തി

കാസിരങ്ക: ആസാമിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 46 കടന്നതായി റിപ്പോർട്ടുകൾ. 16 ലക്ഷം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം ഉൾപ്പടെ തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റി പാർപ്പിച്ചത്.

അതേസമയം, കാസിരംഗ നാഷണൽ പാർക്കും വെള്ളത്തിൽ മുങ്ങിയതോടെ പാർക്കിൽ സംരക്ഷിച്ചിരുന്ന വന്യമൃഗങ്ങളുടെ ജീവനും അപകടത്തിലായി. 17 വന്യ മൃഗങ്ങൾ മുങ്ങി മരിച്ചു. 72 മൃഗങ്ങളെ രക്ഷപ്പെടുത്തി. ദേശീയ പാർക്കിലെ 173 ഫോറസ്റ്റ് ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

പുള്ളി മാനുകൾ, ഓട്ടർ കുഞ്ഞുങ്ങൾ, കലമാനുകൾ, മൂങ്ങകൾ, കാണ്ടാമൃഗം, ഇന്ത്യൻ മുയൽ, കാട്ടുപൂച്ച എന്നിവയാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. നിലവിൽ 32 വന്യമൃഗങ്ങൾ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

also read-അർബുദബാധിതയായി മരിച്ച യുവതിയുടെ അമ്മയും ഭർത്താവും വീട്ടിനുള്ളിൽ മരിച്ചനിലയിൽ; സംഭവം തിരുവനന്തപുരത്ത്
വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ബുധനാഴ്ച മാത്രം എട്ടു പേരാണ് മരിച്ചത്. ദുരത്തിൽപ്പെട്ട 8377 പേരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകൾ.

Exit mobile version