ഹഥ്‌റാസ് ദുരന്തത്തിൽ കേസ് സംഘാടകർക്ക് എതിരെ; ആൾദൈവത്തിന് എതിരെ കേസില്ല; ‘ഭോലെ ബാബ’ മുങ്ങി

ലഖ്നൗ: ഹഥ്‌റാസ് ദുരന്തത്തിൽ സംഘാടകർക്ക് എതിരെ മാത്രം കേസെടുത്ത്, സ്വയം പ്രഖ്യാപിത ആൾദൈവത്തെ സംരക്ഷിച്ച് പോലീസ് എഫ്‌ഐആർ. ‘സത്സംഗ്’ പരിപാടി സംഘടിപ്പിച്ചത് ‘ഭോലെ ബാബ’ എന്ന ആൾദൈവത്തിന്റെ മതപ്രഭാഷണത്തിന് വേണ്ടിയായിരുന്നു. എന്നാൽ ഇയാളെ സംരക്ഷിച്ച് സംഘാടകരെ മാത്രം പ്രതികളാക്കിയാണ് പോലീസ് അന്വേഷണം തുടരുന്നത്. എഫ്ഐആറിൽ എവിടെയുംആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല.

‘സത്സംഗ്’ സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’ എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഇദ്ദേഹത്തെ തേടി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ കണ്ടെത്താനായില്ല.

ALSO READ- ആൾദൈവത്തിന്റെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ കൂട്ടമായി ഓടി, തെന്നിവീണവർക്ക് മുകളിലേക്ക് വീണ് ആയിരങ്ങൾ; ഹാഥ്‌റസിൽ 121 മരണം

അതേസമയം, യുപിയിലെ ഹാഥ്‌റസിൽ സത്സംഗിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ആൾദൈവം ഭോലെ ബാബ പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

Exit mobile version