സൂറത്ത്: മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ഛര്‍വാഡ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ഏഴ് വയസ്സ് പ്രായമുള്ള ഹര്‍ഷ് തിവാരി, റിധി തിവാരി എന്നീ ഇരട്ടക്കുട്ടികളും ഒമ്പത് വയസ്സുള്ള ആരുഷി സോളങ്കിയുമാണ് മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീഴുകയായിരുന്നു.
ഏറെ വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ കുഴിയില്‍ വീണത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.