കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ് ഉപേന്ദ്ര ദ്വിവേദി

ന്യൂഡല്‍ഹി: കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. ഡല്‍ഹിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ് ഉപേന്ദ്ര ദ്വിവേദി. ജനറല്‍ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂര്‍ത്തിയായതോടെയാണ് ചുമതല കൈമാറിയത്.

Exit mobile version