മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വ്യവസായിയായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം സംഘടിപ്പിക്കുന്നു. അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മുൻപേയാണ് മുംബൈയിൽ തന്നെ പാവപ്പെട്ടവർക്കായി വിവാഹവേദി അംബാനിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.
ജൂലായ് രണ്ടിനാണ് സമൂഹവിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മുകേഷ് അംബാനിയും മുകേഷ് അംബാനിയും അറിയിച്ചതായാണ് റിപ്പോർട്ട്. മഹാരാഷ്ട്ര പാൽഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറിൽ വൈകുന്നേരം 4.30 നാണ് ചടങ്ങ് നടത്തുക.
അനന്തിന്റെ വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിങ് പരിപാടികളുടെ ഭാഗമായാണ് സമൂഹ വിവാഹച്ചടങ്ങും. പ്രമുഖ വ്യവസായിയായ വിരേൻ മർച്ചന്റിനെ മകൾ രാധിക മർച്ചന്റാണ് അനന്ത് അംബാനിയുടെ വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ഈ ജൂലായ് 12 ന് നടക്കുന്നത്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ. പതിവുപോലെ ലോകപ്രശസ്തരായ അതിഥികളുടെ നീണ്ട നിര തന്നെയാണ് ഇത്തവണയും പ്രതീക്ഷിക്കപ്പെടുന്നത്. പരമ്പരാഗതരീതിയിൽ ചുവപ്പും സ്വർണവും നിറങ്ങളുള്ള ക്ഷണപത്രികയാണ് ഈ വിവാഹത്തിനും അംബാനി കുടുംബം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിയിരുന്നു.
As part of the pre-wedding celebrations of Anant Ambani and Radhika Merchant, a mass wedding of the underprivileged has been organised at 4:30 pm on 2nd July, at Swami Vivekanand Vidyamandir in Palghar. pic.twitter.com/tRu1h5Em6g
— ANI (@ANI) June 29, 2024
ജൂലായ് 12ന് ശുഭ് വിവാഹ് അഥവാ വിവാഹച്ചടങ്ങ് നടക്കും. ജൂലായ് 13ന് ശുഭ് ആശിർവാദ് ദിനമാണ്. ജൂലായ് 14ന് മംഗൾ ഉത്സവ് അഥവാ വെഡ്ഡിങ് റിസപ്ഷൻ നടക്കും. എല്ലാ പരിപാടികളും ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. ഈ വർഷമാദ്യം ഗുജറാത്തിലെ ജാംനഗറിൽ ബോളിവുഡ് താരങ്ങളുൾപ്പടെ അണി നിരന്ന വമ്പൻ പ്രീ-വെഡ്ഡിംഗ് ചടങ്ങുകൾ നടന്നിരുന്നു. പിന്നാലെ മേയ് അവസാന വാരം ഇറ്റലിയിൽ ആഡംബര കപ്പലിലും ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു.
Discussion about this post