മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനത്തിനിടെ ടാങ്ക് നദിയിലെ ഒഴുക്കിൽപ്പെട്ട് അഞ്ച് ഇന്ത്യൻ സൈനികർക്ക് ദാരുണാന്ത്യം. ടാങ്കിൽ നദിക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപ്രതീക്ഷീതമായി ഉണ്ടായ മിന്നൽ പ്രളയം സൈനികരെ അപകടത്തിലാക്കിയത്.

representative image

പ്രളയത്തെ തുടർന്ന് ടാങ്ക് ഒഴുക്കിൽപ്പെട്ടാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. ചൈനീസ് അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. അഞ്ച് സൈനികരുമായി ടി 72 ടാങ്ക് വെള്ളത്തിൽ മുങ്ങിപ്പോയി.
also read- യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച കാർ കൂട്ടിയിടിച്ചു: മൂന്നുപേർക്ക് പരിക്ക്

ഈ ടാങ്കിൽ ഒരു ജെസിഒയും നാല് ജവാന്മാരുമാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് നദിയിൽ വ്യാപക തിരച്ചിൽ നടത്തി വരുന്നതായി സൈന്യം അറിയിച്ചു.

Exit mobile version