ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെയുണ്ടായ മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.
വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചിരുന്നു. മഴക്കെടുതി നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post