കര്‍ണാടകയില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്.

ബെംഗളൂരു: കര്‍ണാടകയിലെ ഹാവേരിയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാവേരിയിലെ ബ്യാദ്ഗി താലൂക്കില്‍ ഗുണ്ടനഹള്ളി ക്രോസില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടതെന്നും മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പോലീസ് അറിയിച്ചു.

Exit mobile version