കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ

ലഖ്നൗ: വിവാഹദിനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ കോഴിക്കാൽ ഇല്ലെന്ന് ാരോപിച്ച് തമ്മിൽത്തല്ലി വരന്റേയും വധുവിന്റെയും കുടുംബാംഗങ്ങൾ. കോഴി ബിരിയാണിയിൽ നിന്നും കോഴിക്കാൽ കിട്ടാത്തതിനെ ചൊല്ലി തുടങ്ങിയ തർക്കം പിന്നീട് ഇരുകൂട്ടരും ഏറ്റെടുക്കുകയും കസേര എടുത്തെറിയലുൾപ്പടെയുള്ള കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

ഉത്തർപ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ജിലെ സർതാജ് ഓഡിറ്റോറിയത്തിലായിരുന്നു സംഘർഷമുണ്ടായത്. വധുവിന്റെ വീട്ടുകാർ നടത്തിയ സത്കാരത്തിൽ വരന്റെ ബന്ധുക്കൾക്ക് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഉണ്ടായിരുന്നില്ല. തുടർന്ന് അവർ പരാതി ഉന്നയിച്ചു. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

സംഘർഷം അര മണിക്കൂറോളം നീണ്ടുനിന്നു. അടിപിടി അസഹ്യമായതോടെ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വരൻ അറിയിച്ചു. തുടർന്ന് വധുവിന്റെ ബന്ധുക്കളെത്തി സംസാരിച്ചതോടെ വരൻ വിവാഹത്തിന് സമ്മതിക്കുകയും സമയത്തിന് വിവാഹം നടക്കുകയും ചെയ്തു.

also read- മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; കാസർകോട് 22കാരന് ദാരുണാന്ത്യം

കോഴിക്കാലിന് വേണ്ടിയുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുവരെ പോലീസിന് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

Exit mobile version