ബെംഗളൂരു: കര്‍ണാടകയില്‍ പാല്‍ വില വര്‍ധിച്ചു. ഒരു പാക്കറ്റ് പാലിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. പകരം അര ലിറ്റര്‍, ഒരു ലിറ്റര്‍ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റര്‍ പാല്‍ അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും വിലവര്‍ധന ബാധകമണ്.
കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒരു ലിറ്റര്‍ നന്ദിനി പാലിന്റെ വില 44 രൂപയായി. നേരത്തെ 42 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതിനു മുന്‍പ് കര്‍ണാടകയില്‍ പാല്‍ വില വര്‍ധിപ്പിച്ചത്. ഒരു വര്‍ഷമാകും മുന്‍പ് അടുത്ത വില വര്‍ധനവുണ്ടായിരിക്കുകയാണ്.