കള്ളക്കുറിച്ച് വിഷമദ്യ ദുരന്തത്തിൽ മരണം 34 ആയി; 60ഓളം പേർ ചികിത്സയിൽ; എസ്പിയെ സസ്‌പെൻഡ് ചെയ്തു; കളക്ടർക്ക് സ്ഥലംമാറ്റം

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും വിഷമദ്യ ദുരന്തം. കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 34 ആയി ഉയർന്നു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 60ഓളം പേരാണ് എന്നാണ് വിവരം. ഇതിൽ പലരുടേയും നിലഗുരുതരമാണ്.

സംഭവത്തിന് കാരണമായ മദ്യം വിതരണത്തിനെത്തിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, തലവേദന, ഛർദ്ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആളുകൾ കൂട്ടത്തോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു.

മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലായാണ് ഇരകളായവർ ചികിത്സയിൽ തുടരുന്നത്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

also read- സഹോദരൻ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചിനെ ചൊല്ലി തർക്കം; സസ്യാഹാരിയായ വിദ്യാർഥി ജീവനൊടുക്കി

അതേസമയം, തുടക്കത്തിൽ ഇത് വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്. എസ്പിയെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.

Exit mobile version