മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളം ബിജെപി ഭരിക്കും, രാജ്യത്തിന് ഉറച്ച സര്‍ക്കാരിനെയാണ് ആവശ്യം; അമിത് ഷാ

ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ന്യൂഡല്‍ഹി: 2019ല്‍ വീണ്ടും ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളവും ബംഗാളും തീര്‍ച്ചയായും ബിജെപി ഭരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യമെന്നും ഇതു നല്‍കാന്‍ ബിജെപിക്ക് മാത്രമെ കഴിയുമെന്നും അമിത് ഷാ അവകാശപ്പെട്ടു. പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുന്നത് ദുര്‍ബല സര്‍ക്കാരായിരിക്കും.

ജനങ്ങള്‍ പാറപോലെ മോഡിക്കു പിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമെന്നും ഷാ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ഡല്‍ഹി രാംലീല മൈതാനിയില്‍ രണ്ട് ദിവസത്തേക്ക് ബിജെപി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

Exit mobile version