‘എനിക്ക് മുൻപെ പ്രിയങ്ക പാർലമെന്റിൽ എത്തണം; പിന്നാലെ ഉചിതമായ സമയത്ത് ഞാനും എത്തും’; പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര

ന്യൂഡൽഹി: പാർലമെന്റ് അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര. ശരിയായ സമയത്ത് താനും പാർലമെന്റിൽ എത്തുമെന്നാണ് റോബർട്ടിന്റെ വാക്കുകൾ.

പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക പാർലമെന്റിൽ ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പ്രിയങ്കയെ പിന്തുടർന്ന് പാർലമെന്റിൽ എത്തുമെന്നും റോബർട്ട് വദ്ര പറഞ്ഞു.

ബിജെപിയെ ഒരു പാഠംപഠിപ്പിച്ചതിൽ ഇന്ത്യയിലെ ജനങ്ങളോട് നന്ദിപറയുകയാണ്. മതകേന്ദ്രിതമായ രാഷ്ട്രീയമാണ് അവർ കളിച്ചതെന്നും അദ്ദേഹം വിമർശിച്ചു. തനിക്കുമുന്നേ പ്രിയങ്ക പാർലമെന്റിൽ എത്തണം. അനുയോജ്യമായ സമയത്ത് താനും പാർലമെന്റിൽ എത്തും. പ്രിയങ്കയ്ക്ക് വയനാട്ടിലെ ജനങ്ങൾ മികച്ച വിജയം സമ്മാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റോബർട്ട് വദ്ര പറഞ്ഞു.
also read-പ്രണയത്തില്‍ നിന്ന് പിന്മാറി, പെണ്‍കുട്ടിയെ നടുറോഡില്‍ സ്പാനറുകൊണ്ട് അടിച്ചുകൊന്നു
നേരത്തെ ലോക്‌സഭയിലേക്ക് അമേഠി മണ്ഡലത്തിൽ നിന്നും മത്സരിക്കണമെന്ന ആഗ്രഹം റോബർട്ട് വദ്ര പങ്കിട്ടിരുന്നു. എന്നാൽ, കോൺഗ്രസിന്റെ വിശ്വസ്തനായ കിശോരിലാൽ ശർമയെയാണ് സ്ഥാനാർഥിയാക്കിയത്.

Exit mobile version