ന്യൂഡൽഹി: വിദ്യാർത്ഥികളെ വിദ്വേഷമല്ല പഠിപ്പിക്കേണ്ടതെന്ന് എൻസിആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. വിദ്വേഷവും അക്രമവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങൾ അവയിൽ ശ്രദ്ധ കേന്ദ്രീക്കേണ്ടതില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതില്ലെന്നാണ് പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സക്ലാനിയുടെ വാക്കുകൾ.
വിദ്വേഷം സൃഷ്ടിക്കുന്നവരായോ വിദ്വേഷത്തിന് ഇരയാകുന്നവരായോ വിദ്യാർത്ഥികളെ മാറ്റുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം? കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോ? വലുതാകുമ്പോൾ ഇത് പഠിക്കാം അവർ വളരുമ്പോൾ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും മനസ്സിലാക്കട്ടെ. നിലവിലെ വിവാദത്തിന് ചെവി കൊടുക്കേണ്ടതില്ലെന്നും സക്ലാനി പറഞ്ഞു.
ALSO READ- മണൽക്കടത്തുകാർക്ക് ഒത്താശ ചെയ്ത് പോലീസ്; പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കണ്ണൂരിൽ 3 പോലീസുകാർക്ക് എതിരെ നടപടി
പാഠപുസ്തകത്തിൽ നിന്നും അപ്രസ്കതമായതെന്തും മാറ്റേണ്ടിവരും അത് മാറ്റുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇവിടെ ഒരു കാവിവത്കരണവും കാണുന്നില്ല വിദ്യാർത്ഥികൾ വസ്തുതകൾ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ചരിത്രം പഠിപ്പിക്കുന്നത്. മറിച്ച്, ഒരു യുദ്ധക്കളം സൃഷ്ടിക്കുന്നതിന് വേണ്ടിയല്ലെന്നും ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
Discussion about this post