ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് വൈകുന്നേരത്തോടെ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം.
മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.