കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ല; ശശി തരൂര്‍

ഒന്നു പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയന്നെും തരൂര്‍ കുറ്റപ്പെടുത്തി.

കോഴിക്കോട് : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ലയെന്ന് ശശി തരൂര്‍ എംപി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രധാനമന്ത്രി വൈരുദ്ധ്യങ്ങളുടെ നായകന്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഭാവി പ്രധാനമന്ത്രിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിലെ തന്നെ മറ്റാരെങ്കിലോ അല്ലെങ്കില്‍ യുപിഎയിലെ ഘടകകക്ഷികളില്‍ ഏതിന്റെയെങ്കിലും നേതാവോ പ്രധാനമന്ത്രിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കൂടാതെ ഒന്നു പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയന്നെും തരൂര്‍ കുറ്റപ്പെടുത്തി.

Exit mobile version