ബംഗളുരു: പോക്‌സോ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ബംഗളുരു ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടില്‍ അമ്മയ്‌ക്കൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിലാണ് കേസ്. കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ യെദിയൂരപ്പയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ യെദിയൂരപ്പ ബംഗളുരുവില്‍ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ പോക്‌സോ കേസ് ആയതിനാല്‍ ജൂണ്‍ 15ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പുറത്തിറക്കിയത്.