ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് അപകടം. ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു.
പരിക്കേറ്റ ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സമയത്താണ് തീപിടുത്തുണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപകടത്തില്‍പെട്ടവരുടെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post