നോയിഡ: സോഷ്യല്‍ മീഡിയ ഉപയോഗം ഭര്‍ത്താവ് വിലക്കിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. നോയിഡയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി വീട്ടിലെ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് പറഞ്ഞതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഭര്‍ത്താവും യുവതിയും പതിവായി വഴക്കിട്ടിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഭര്‍ത്താവിനോട് പിണങ്ങി മുറിയിലേക്ക് പോയ ഭാര്യ വാതില്‍ അകത്ത് നിന്നും പൂട്ടിയ ശേഷം ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് അന്വേഷിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.