ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യും.അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിന്‍ ഗഡ്കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേല്‍ക്കും.
ധനകാര്യ മന്ത്രി – നിര്‍മല സീതാരാന്‍
ആരോഗ്യം – ജെപി നദ്ദ
റെയില്‍വെ, ഐ&ബി- അശ്വിനി വൈഷ്ണവ്
കൃഷി – ശിവ്രാജ് സിങ് ചൗഹാന്‍
നഗരവികസനം , ഊര്‍ജ്ജം – മനോഹര്‍ ലാല്‍ ഖട്ടാര്‍
വാണിജ്യം – പിയൂഷ് ഗോയല്‍
ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി
തൊഴില്‍ – മന്‍സുഖ് മാണ്ഡവ്യ
ജല്‍ ശക്തി – സിആര്‍ പാട്ടീല്‍
വ്യോമയാനം – റാം മോഹന്‍ നായിഡു
പാര്‍ലമെന്ററി, ന്യൂനപക്ഷ ക്ഷേമം – കിരണ്‍ റിജിജു
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാന്‍
എംഎസ്എംഇ – ജിതന്‍ റാം മാഞ്ചി
വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി
ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാള്‍
സാംസ്‌കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്
പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്
ഭക്ഷ്യം – പ്രള്‍ഹാദ് ജോഷി
Discussion about this post