കഴിഞ്ഞ മന്ത്രിസഭയിലെ ശ്രദ്ധേയമായ മുഖങ്ങള്‍, മോദി 3.0 മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാതെ പോയവരില്‍ സ്മൃതി ഇറാനിയും , രാജീവ് ചന്ദ്രശേഖറും അനുരാഗ് ഠാക്കൂറും…

modi 3.0|bignewslive

ന്യൂഡല്‍ഹി: നേരത്തെ മോദി മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ഭരിച്ചിരുന്ന മന്ത്രിമാരെല്ലാം പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചു. അതേസമയം സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, രാജീവ് ചന്ദ്രശേഖര്‍, നാരായണ്‍ റാണെ തുടങ്ങിയവരെല്ലാം ഇടംനേടാതെ പോയി.

കഴിഞ്ഞ മന്ത്രിസഭയിലേ ശ്രദ്ധേയമായ മുഖങ്ങളായിരുന്നു ഇവര്‍. അമേഠിയില്‍ സ്മൃതി അപ്രതീക്ഷിത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 2014ല്‍ തോറ്റപ്പോഴും അവരെ മന്ത്രിയാക്കിയിരുന്നു.

സ്മൃതി ഇത്തവണയും സമാന രീതിയില്‍ മന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അവസരം ലഭിച്ചില്ല. അതേസമയം ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും അനുരാഗ് ഠാക്കൂറിനെ മന്ത്രിയാക്കിയില്ല.

രണ്ടാം മോദി സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷം കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറും ഇത്തവണ മന്ത്രിയായില്ല.

ജയ പ്രതീക്ഷ ഉയര്‍ത്തിയ ശേഷം അദ്ദേഹം തിരുവനന്തപുരത്ത് ശശി തരൂരിനോടു പരാജയപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി- സിന്ധു ദുര്‍ഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ നാരായണ്‍ റാണെയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാതെ പോയി.

Exit mobile version