‘തൃശൂരിലെ ജനങ്ങളെ കാല്‍ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുന്നു’ ; സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപി കുടുംബ സമേതം ഡല്‍ഹിയില്‍

തൃശൂരിലെ ജനങ്ങളെ കാൽ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞക്കായി കുടുംബ സമേതം സുരേഷ് ഗോപി ഡല്‍ഹിയില്‍ എത്തി. നരേന്ദ്ര മോഡിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോഡി പറഞ്ഞത്. ജോര്‍ജ് കുര്യന്‍ മന്ത്രി ആകുന്നതിനെ കുറിച്ചും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങളെ കാല്‍ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകിട്ട് 7.15 നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തുടങ്ങുക. രണ്ടാം മോഡി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതരാമാന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നല്‍കിയിരിക്കുന്നത്.

Exit mobile version