സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്; മോഡി വിളിച്ചു, ഡൽഹിയിലേക്ക് പുറപ്പെട്ടത് കുടുംബത്തോടെ

ന്യൂഡൽഹി: മൂന്നാം തവണയും എൻഡിഎ സർക്കാർ ഭരണത്തിലേറുമ്പോൾ കേരളത്തിൽ നിന്നും മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സുരേഷ് ഗോപി. എൻഡിഎ സർക്കാരിൽ സുരേഷ് ഗോപിയും മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കേന്ദ്രമന്ത്രിസഭയിലേക്ക് സാധ്യതയുള്ളവർക്ക് മോഡിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചുതുടങ്ങി.

ഇന്ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചായസത്കാരത്തിലേക്ക് ക്ഷണം ലഭിക്കുന്നവർക്കാണ് മന്ത്രിസഭയിലും അവസരം ലഭിക്കുക. ഈ ചായസത്കാരത്തിലേക്ക് സുരേഷ് ഗോപിക്കും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതോടെ സുരേഷ് ഗോപിയും അണ്ണാമലൈയും കേന്ദ്രമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന.

സുരേഷ് ഗോപി തിരുവനന്തപുരത്ത് നിന്നും രാവിലെ ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. 12.30ക്ക് ബംഗളൂരുവിലേക്കും അവിടെ നിന്നും ഡൽഹിയിലേക്കുമാണ് യാത്ര. സുരേഷ് ഗോപിയുടെ കുടുംബവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മൂന്നാം മോഡി മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യും.

ALSO READ- അങ്കമാലിയിൽ 4 ജീവനുകൾ കവർന്നത് ഷോർട്സർക്യൂട്ട് തന്നെയെന്നു നിഗമനം;ദുരൂഹത ഇല്ലെന്നു പോലീസ്

പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാജ്നാഥ് സിങ്ങിന് പ്രതിരോധവകുപ്പുതന്നെ ലഭിക്കാനാണ് സാധ്യത. ആദ്യഘട്ടത്തിൽ 30 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് സൂചന. ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്ക് പുറമേ, എൽജെപി നേതാവ് ചിരാഗ് പസ്വാൻ, ജെഡിഎസ് നേതാവ് കുമാരസ്വാമി എന്നിവർ ചായസത്കാരത്തിൽ പങ്കെടുക്കും.

ആന്ധ്രയിൽനിന്നുള്ള പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് ആദ്യഘട്ടത്തിൽ മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.

Exit mobile version