ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സിറ്റ് പോളുകളുടെ മറവില്‍ ഓഹരിവിപണിയില്‍ വന്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രിക്കും നരേന്ദ്ര മോഡിക്കും വിഷയത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രാഹുല്‍ ആരോപിക്കുന്നു.
വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വഷണം വേണമെന്നും എക്‌സിറ്റ് പോള്‍ ഫലം പുറത്തുവരുന്നതിനു തലേദിവസം ഓഹരിവിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയതോതില്‍ നിക്ഷേപം നടത്തുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ജൂണ്‍ 4ന് ഓഹരിവിപണി മാര്‍ക്കറ്റ് ഇടിയുമെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രധാനമന്ത്രിക്ക് അറിയാവുന്ന പലര്‍ക്കും ഇതിലൂടെ വന്‍ നേട്ടമുണ്ടായിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു.