ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.
543 അംഗ ലോക്സഭയില്‍ 294 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട 272 സംഖ്യയേക്കാള്‍ 22 സീറ്റുകളാണ് അധികം നേടിയത്. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണി നേടിയത് 234 സീറ്റുകളാണ്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടതിനെക്കാള്‍ 38 സീറ്റുകളുടെ കുറവ്. ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കാന്‍ എന്‍ഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.
ടിഡിപിക്ക് 16 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് ലഭിച്ചത്. അതേസമയം, തങ്ങള്‍ ഇന്ത്യാസഖ്യത്തിലേക്ക് മാറുമെന്നത് ഊഹാപോഹമാണെന്നും എന്‍ഡിഎയുടെ ഭാഗമായി തുടരുമെന്നും ജെഡിയു നേതാവായ കെസി ത്യാഗി അഭിപ്രായപ്പെട്ടു.
Discussion about this post