കൈവിടാതെ വയനാട്; രാഹുലിന്റെ വിജയം 3,64422 വോട്ടിന്; വയനാടിനെ കൈവിടുമോ രാഹുലെന്ന് ആശങ്ക

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. വിജയം വീണ്ടും നേടി രാഹുൽ ഗാന്ധി. ഇത്തവണ ലീഡ് 364422 വോട്ടാണ്. കഴിഞ്ഞതവണത്തെ ലീഡ് നിലനിർത്താനായില്ലെങ്കിലും കേരളത്തിൽ റെക്കോർഡ് ലീഡ് തന്നെയാണ് ഇത്തവണയും രാഹുൽ നേടിയത്.

എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ ആനി രാജയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. ആനി രാജ 2,83023 വോട്ടുകൾ നേടി. രാഹുൽ നേടിയത് 6,47445 വോട്ടുകളാണ്. എൻഡിഎ സ്ഥാനാർഥിയായ കെ സുരേന്ദ്രന് 1,41045 വോട്ട് മാത്രമാണ് നേടാനായത്.

ALSO READ- കണ്ണൂരിൽ കെ സുധാകരൻ തന്നെ; വിജയം 107726 വോട്ടിന്

അതേസമയം, റായ്ബറേലിയും മൂന്നുലക്ഷത്തിലേറെ വോട്ടിന് രാഹുൽ വിജയിച്ചതിനാൽ തന്നെ വയനാടിനെ രാഹുൽ കൈവിട്ടേക്കും. ഇത് വയനാട്ടിലെ വോട്ടർമാർക്കും ആശങ്കയാവുകയാണ്.

Exit mobile version