ലഖ്നൗ: ഉത്തർപ്രദേശിലെ ഉറച്ച കോട്ടകളെന്ന് എൻഡിഎ വിലയിരുത്തിയ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. കടുത്ത നിരാശ പകരുന്നതാണ് യുപിയിലെ ബിജെപിയുടെ പ്രകടനം. കോൺഗ്രസ്-സമാജ്വാദി സഖ്യം 42 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 35 സീറ്റുകളിലാണ് ബിജെപിയ്ക്ക് ലീഡ്.
സ്മൃതി ഇറാനി മത്സരിച്ച അമേഠിയിൽ കാൽലക്ഷത്തിന് പിന്നിലാണ് ബിജെപി. രാഹുൽ ഗാന്ധിക്ക് റായ്ബറേലിയിൽ ഒരു ലക്ഷത്തിലേറെ വോട്ടിന് ലീഡ് നേടാനായി. ഇതോടെ യുപിയിൽ ഉൾപ്പടെ ഹിന്ദി ഹൃദയഭൂമികളിൽ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടിന് മുകളിൽ ലീഡുമായി രാഹുൽ ഗാന്ധി. കടുത്ത മത്സരം നടന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയെയും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദരനെയും പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം.
അതേസമയം, രാജ്യത്ത് കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ മുന്നണി. 296 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. അതേസമയം, അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് അമ്പരപ്പിക്കുകയാണ് ഇന്ത്യ മുന്നണി. 228 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
ALSO READ- ഇത്തവണ കൂടെ പോന്നു, തൃശ്ശൂരില്‍ വിജയക്കൊടി പാറിക്കാന്‍ സുരേഷ് ഗോപി, ലീഡ് 33008
ഹിന്ദി ഹൃദയഭൂമികളിലെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ മുന്നണിക്ക് ലീഡ് 200 കടത്തിയിരിക്കുന്നത്. എൻഡിഎയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നണിക്ക് സാധിച്ചത് വലിയ നേട്ടമാണ്.
Discussion about this post