വാരാണസിയില്‍ വീണ്ടും 619 വോട്ടുകള്‍ക്ക് മുന്നില്‍, ആദ്യ റൗണ്ടുകളിലെ മോഡിയുടെ വീഴ്ചയില്‍ നടുങ്ങി ബിജെപി

modi| bignewslive

ന്യൂഡല്‍ഹി; രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വാരാണസിയെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യഘട്ടത്തില്‍ പിന്നിലെത്തിയിരുന്നു. ആറായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലേക്ക് പോയ മോഡി ഇപ്പോള്‍ വീണ്ടും മുന്നേറുകയാണ്.

ഇതുവരെ പിന്നിലേക്ക് പോയ ചരിത്രമില്ലാത്ത മോഡി വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റാവുവിന്റെ പിന്നിലായത് ബിജെപിയെ നടുക്കിയിരിക്കുകയാണ്.

നിലവില്‍ അജയ് റായിക്കെതിരെ 619 വോട്ടുകള്‍ക്കാണ് മോഡി ലീഡ് ചെയ്യുന്നത്. മണ്ഡലത്തില്‍ അതിശക്തമായ മത്സരമാണ് നടന്നതെന്ന് വോട്ടുനില തെളിയിക്കുന്നു.

Exit mobile version