ദേശീയ തലത്തിൽ എൻഡിഎ; കേരളത്തിൽ ഒപ്പത്തിനൊപ്പം; തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം; യുപിയിലും ബിഹാറിലും എൻഡിഎ

തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ദേശീയ തലത്തിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. കേരളത്തിൽ ഒപ്പത്തിനൊപ്പമാണ് നിലവിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റമുണ്ടായപ്പോൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ എൻഡിഎയാണ് മുന്നിൽ. അതേസമയം, യുപിയിലും ബിഹാറിലും എൻഡിഎ ലീഡ് തുടരുകയാണ്.

ALSO READ- വയനാട്ടിലും റായ്ബറേലിയിലും രാഹുൽ മുന്നിൽ
രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും ലീഡ് ചെയ്യുകയാണ്. വയനാട് മണ്ഡലത്തിലും റായ്ബറേലി മണ്ഡലത്തിലുമാണ് രാഹുൽ ജനവിധി തേടിയത്. രണ്ടിടത്തും ലീഡ് നേടിയത് കോൺഗ്രസിന് വലിയ ആശ്വാസമാവുകയാണ്.

Exit mobile version