വയനാട്ടിലും റായ്ബറേലിയിലും രാഹുൽ മുന്നിൽ

തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും ലീഡ് ചെയ്യുകയാണ്. വയനാട് മണ്ഡലത്തിലും റായ്ബറേലി മണ്ഡലത്തിലുമാണ് രാഹുൽ ജനവിധി തേടിയത്. രണ്ടിടത്തും ലീഡ് നേടിയത് കോൺഗ്രസിന് വലിയ ആശ്വാസമാവുകയാണ്.

അതേസമയം, കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ലീഡ് യുഡിഎഫ് നേടി. ആലപ്പുഴയിലും വയനാട്ടിലും എറണാകുളത്തും ആറ്റിങ്ങലും യുഡിഎഫിന് ലീഡ് നേടാനായി. ചാലക്കുടി, കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളിൽ എൽഡിഎഫിനാണ് ലീഡ്. പോസ്റ്റൽവോട്ടുകളാണ് ആദ്യം എണ്ണുന്നത്. നിലവിൽ 10 സീറ്റിൽ യുഡിഎഫും ഒമ്പത് സീറ്റിൽ എൽഡിഎഫും തിരുവനന്തപുരത്ത് എൻഡിഎയുമാണ് ലീഡ്.
also read- കുതിച്ചുകയറി എല്‍ഡിഎഫ്, വടകരയില്‍ കെകെ ശൈലജ ടീച്ചര്‍ മുന്നില്‍

എട്ട് മണിയോടാണ് സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകൾ തുറന്നത്. ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

Exit mobile version