ലഖ്‌നൗ:ആളില്ലാത്ത വീട്ടിൽ മോഷണം നടത്താനെത്തിയ കള്ളന് പറ്റിയ അബദ്ധം കാരണം പോലീസിന് പണി എളുപ്പമായി. കവർച്ചയ്ക്കിടെ ലഹരിയിൽ കള്ളൻ ഉറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കള്ളനെ പിടികൂടി ഗാസിപൂർ പൊലീസ്.
ഉത്തർപ്രദേശിൽ ഇന്ദിരാ നഗറിലെ സെക്ടർ-20 ലാണ് സംഭവം. ബൽറാംപൂർ ആശുപത്രിയിലെ ഡോ. സുനിൽ പാണ്ഡെയുടെ വീട്ടിലാണ് കള്ളൻ മോഷണത്തിന് എത്തിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
അലമാര തകർത്ത് പണം എടുക്കുകയും, ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ ഇയാൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ വീടായതിനാൽ കള്ളൻ ‘അശ്രദ്ധമായാണ്’ കൃത്യം നടത്തിയത്. ഇതിനിടെ ലഹരിയിൽ മയങ്ങിപ്പോവുകയും ചെയ്തു. രാവിലെ ഈ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നുകയായിരുന്നു. കൂടാതെ വീടിന് ചുറ്റും സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഇതോടെ മോഷണ ശ്രമം ആണെന്ന് മനസിലാക്കിയ അയൽക്കാർ ഗാസിപൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Also read- പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ ബസുകൾ ജൂൺ ആറ് മുതൽ നിര്‍ബന്ധമായും ടോൾ നൽകണം
പൊലീസെത്തിയപ്പോഴാണ് കള്ളൻ വീടിനുള്ളിൽ ഉറങ്ങുന്നത് കണ്ടെത്തിയത്. കപിൽ എന്ന് പേരുള്ള ഇയാളെ അറസ്റ്റ് ചെയ്യുകയും ഐപിസി 379 എ പ്രകാരം മോഷണക്കുറ്റം ചുമത്തുകയും ചെയ്തു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഗാസിപൂർ സ്റ്റേഷൻ എസ്എച്ച്ഒ വികാസ് റായ് പറഞ്ഞു.
Discussion about this post