അരുണാൽ പ്രദേശ് തൂത്തുവാരി ബിജെപി ഭരണത്തിലേക്ക്; ഒരു സീറ്റ് പോലുമില്ലാതെ കോൺഗ്രസിന് സമ്പൂർണ പരാജയം

ഇറ്റാനഗർ: വീണ്ടും അരുണാചൽ പ്രദേശിൽ ബിജെപി ഭരണത്തിലേക്ക്. 56 സീറ്റുകളിൽ ആധികാരിക വിജയം ഉറപ്പിച്ചാണ് ബിജെപിക്ക് ഭരണത്തുടർച്ച. അറുപത് അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നിരിക്കവെ ബിജെപി ബഹുദൂരം മുന്നിലാണ്. ഇനി മറിച്ചൊരു വിധിയുണ്ടാകില്ലെന്ന് ഉറപ്പായി.

എതിരാളികളില്ലാത്തതിനാൽ പത്ത് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വോട്ടെണ്ണലിന് മുൻപ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ബാക്കി വന്ന സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. 46 മണ്ഡലങ്ങളിലാണ് ബിജെപി നിലവിൽ ലീഡ് ചെയ്യുന്നത്.

പേമ ഖണ്ഡു

നിലവിൽ എൻപിപി അഞ്ച് സീറ്റിലും എൻസിപി മൂന്നു സീറ്റിലും പിപിഎ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ ഒരു മുൻകാലത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ദേശീയതലത്തിൽ എൻഡിഎ സഖ്യകക്ഷിയായ എൻപിപി ിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചാണ് മത്സരിച്ചത്.

ALSO READ- സെൽഫി എടുക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ കൊക്കയിലേക്ക്; സാഹസികമായി കണ്ടെത്തി തിരികെ നൽകി മൂലമറ്റത്തെ അഗ്‌നിരക്ഷാസേന

മറ്റാരും പത്രിക സമർപ്പിക്കാത്തതിനെ തുടർന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിൻ തുടങ്ങിയ പത്തുപേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് അവശേഷിച്ച അൻപത് മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

Exit mobile version