ഉത്തരേന്ത്യയില്‍ കനത്ത ചൂട്, ഉഷ്ണതരംഗത്തില്‍ മരണം 110 ആയി, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

ഡല്‍ഹിയില്‍ ജലക്ഷാമം പ്രതിസന്ധിയായി തുടരുകയാണ്.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കൊടുംചൂട്. തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. അതേസമയം, ഡല്‍ഹിയില്‍ ജലക്ഷാമം പ്രതിസന്ധിയായി തുടരുകയാണ്.

ഡല്‍ഹി, പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരും. കഴിഞ്ഞ ഒന്നരദിവസത്തിനുള്ളില്‍ 60 പേരുടെ മരണം ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണം ഒഡീഷയിലാണ് 46 പേര്‍. ആയിരത്തിലേറെ പേര്‍ ചൂട് കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് യുപിയിലെ കാണ്‍പൂരിലാണ്. 48.2 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

Exit mobile version