തിരുവന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ എത്തും. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
നാളെ വൈകീട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ നാലേ കാലോടെ കന്യാകുമാരിയിലെത്തും. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണും ഇന്ന് നടത്തി. 2000ത്തിലധികം പോലീസുകാരെയാണ് പ്രധാനമന്ത്രി സുരക്ഷ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ മോഡി എത്തുന്നത്.