ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും മുന്‍കൂര്‍ ജാമ്യം നീട്ടി. ഡല്‍ഹി പട്യാല കോടതിയാണ് ഫെബ്രുവരി ഒന്നു വരെ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം നീട്ടിയത്.
കേസ് ഫെബ്രുവരി ഒന്നിനു പരിഗണിക്കുമെന്നും സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്നി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും എ.എം സിംഗ്വിയുമാണ് ചിദംബരത്തിന്റെയും മകന്റെയും കേസ് വാദിക്കുന്നത്.
കഴിഞ്ഞ ജൂലൈ 19ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചിദംബരത്തെയും മകന് കാര്‍ത്തിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദേശ സ്ഥാപനങ്ങള്‍ക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അംഗീകാരം നല്കാന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതിക്ക് മാത്രം അധികാരമുണ്ടായിരിക്കെ 2006ല്‍ ധനമന്ത്രിയായ ചിദംബരം എങ്ങനെ മൊറീഷസ് കമ്പനിയായ മാക്സിസിന് അംഗീകാരം നല്കി എന്നതാണ് സിബിഐ അന്വേഷിക്കുന്നത്.
Discussion about this post