ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ധ്യാനമിരിക്കും. വിവേകാനന്ദ പാറയിലാണ് രണ്ടു ദിവസത്തെ ധ്യാനമെന്ന് സൂചന. വ്യാഴാഴ്ച വൈകിട്ട് നരേന്ദ്രമോഡി കന്യാകുമാരിയിലെത്തും. 2019ലും തിരഞ്ഞെടുപ്പിനിടെ കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരുന്നിരുന്നു.
മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ഡല്‍ഹിയിലേക്ക് പോയേക്കും.
Discussion about this post