ലക്നൗ: മോഡിയും ചായയുമായുള്ള ബന്ധം ആഴത്തിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചായക്കപ്പുകളും പ്ളേറ്റുകളും കഴുകിയും ചായ വിളമ്പിയുമാണ് താന്‍ വളര്‍ന്നതെന്ന് മോഡി പറഞ്ഞു.
മിര്‍സാപൂരിലെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘സ്വച്ഛതാ അഭിയാനുമായി’ ധൈര്യപ്പൂര്‍വ്വം മുന്നോട്ട് പോവുകയാണെന്നും മോഡി പറഞ്ഞു.
Also Read:മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
‘സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്ത് തങ്ങളുടെ വോട്ട് പാഴാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും മുങ്ങിത്താണുകൊണ്ടിരിക്കുന്നയാള്‍ക്ക് ആരും വോട്ട് കൊടുക്കില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാര്‍ വോട്ട് ചെയ്യൂന്നത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാണ്. ഇന്ത്യാ സഖ്യത്തിന്റെ അംഗങ്ങളെ രാജ്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇവര്‍ ആഴത്തിലുള്ള വര്‍ഗീയവാദികളാണെന്നും തീവ്ര ജാതിവാദികളാണെന്നും സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴെല്ലാം ഇവര്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തി.
Discussion about this post